X
    Categories: NewsSports

നയാ ദാദ

ദക്ഷിണഫ്രിക്കക്കാരന്‍ മധ്യനിരയുടെ അഴകായപ്പോള്‍ രാഹുല്‍ തേവാദിയയെ പോലെ ആറാം നമ്പറില്‍ വരുന്ന ഒരു ബാറ്റര്‍ ഏത് സ്‌ക്കോറും പിന്നിടാനുള്ള ധൈര്യം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സംഘത്തിന് വേണ്ടാതിരുന്ന വൃദ്ധിമാന്‍ സാഹയെ ഒപ്പണറാക്കി. റാഷിദ് ഖാന്‍ എന്ന അഫ്ഗാന്‍ സ്പിന്നറെ നിര്‍ബന്ധമായും ടീമില്‍ വേണമെന്ന ആവേശം ഹാര്‍ദികിന്റേതായിരുന്നു. റാഷിദിനെ ആക്രമിക്കണമോ പ്രതിരോധിക്കണമോ എന്ന ആശങ്കയിലായിരുന്നു പ്രതിയോഗികള്‍.

നായകന്റെ വ്യക്തമായ ഇടപെടലുകളാണ് ഊര്‍ജ്ജമായതെന്ന് ഓസ്‌ട്രേലിയക്കാരന്‍ മാത്യു വെയിഡെയെ പോലുള്ളവര്‍ പറയുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ സെലക്ടര്‍മര്‍ ദേശീയ ടി-20 സംഘത്തിന്റെ അമരത്തേക്ക് ഹാര്‍ദികിനെ പരിഗണിക്കേണ്ടി വരും. നിലവില്‍ ഉപനായകനായ കെ.എല്‍ രാഹുലിനെതിരെ വ്യാപകമായ വിമര്‍ശനം വരുന്നത് അദ്ദേഹം സ്വന്തം കാര്യം മാത്രം നോക്കുന്നു എന്നതാണ്.

ഇത്തവണ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍ പുറത്താവാന്‍ കാരണമായി ചിലരെങ്കിലും പറയുന്നത് രാഹുലിന്റെ മന്ദഗതിയും തനിക്ക് മാത്രം റണ്‍സ് നേടണമെന്ന മോഹവുമാണെന്നാണ്. റിഷാഭ് പന്തിലെ വിക്കറ്റ് കീപ്പര്‍ക്ക് അമിത ജോലിഭാരം വിനയാവുന്നു എന്നത് പ്രശ്‌നമാണെങ്കില്‍ ജസ്പ്രീത് ബുംറക്കും ഇതേ പ്രശ്‌നമുണ്ട്. അപ്പോള്‍ ഹാര്‍ദികിലേക്ക് കാര്യങ്ങള്‍ വന്നാല്‍ അല്‍ഭുതപ്പെടാനുമില്ല.

Chandrika Web: