ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന്‍ എതിരെ കേസ്. നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി ഏല്‍പ്പിച്ചുവെന്നാണ് പരാതി. കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നവാസുദ്ദിന്‍ സിദ്ദിഖിക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചതായി ഇന്ത്യ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
നവാസുദ്ദീന്‍ സിദ്ദിഖിയെ കൂടാടെ ചില ബോളിവുഡ് നടന്‍മാരും ഇങ്ങനെ സ്വകാര്യ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായിയും റിപ്പോര്‍ട്ടില്‍ പറയുന്നു.