ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരികെ പാകിസ്താനിലെത്തിയ ഇരുവരെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരികെ എത്തുമ്പോള്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കനത്ത പൊലീസ് കാവലിലായിരുന്നു അറസ്റ്റ്.
ലാഹോറിലെ അല്ലാമ ഇക്ബാല്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ 8.45നാണ് ഇരുവരും യാത്ര ചെയ്ത വിമാനം എത്തിയത്. വിമാനത്താവളത്തിലെ നടപടികള്‍ കഴിഞ്ഞ ശേഷം 9.25 ഓടെ ഇരുവരയും നാഷണല്‍ അക്കൗണ്ടബലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാനം ഇറങ്ങിയ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാരെ പുറത്താക്കി. ഏകദേശം 240തോളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലെ വരും തലമുറയ്ക്ക് വേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തപം അവസരം പിന്നീട് ലഭിച്ചെന്നു വരില്ലെന്നം ഷെരീഫ് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ പ്രതികരിച്ചു. എന്നെ ജയിലിലേക്കാവും കൊണ്ടു പോകുക. പാക് ജനതയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് ഷെരീഫ് പറഞ്ഞു.
അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍മറിയത്തിന് എട്ടുവര്‍ഷം തടവുമാണ് വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫഌറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.
ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തുനിന്നാണ് ഷെരീഫും മറിയവും പാകിസ്താനിലേക്ക് മടങ്ങിയത്. അറസ്്റ്റ് ചെയ്യുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് ലാഹോറില്‍ ഒരുക്കിയിരുന്നത്. ഷെരീഫിന്റെ അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കം ഒട്ടേറെ പേര്‍ ലാഹോറിലെത്തിയിരുന്നു.
അക്രമം തടയുന്നതിന്റെ ഭാഗമായി ലാഹോറിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ സിഗ്നലും കട്ടു ചെയ്തിരുന്നു.