X

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും

റിയാദ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്ക് നേരിട്ട ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും രംഗത്ത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്നലെ വൈകുന്നേരത്തോടെയാണ് നവാസ് ഷെരീഫ് സൗദിയിലെത്തുന്നത്. സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നവാസ് ഷെരീഫിനൊപ്പം വിദേശകാര്യഉപേദഷ്ടാവ് സര്‍താജ് അസീസ്, സൈനിക മേധാവി ഖ്വമര്‍ ജാവേജ് ബജ്വ എന്നിവരും ഉണ്ടായിരുന്നു. സൗദിക്കു പുറമെ മറ്റു രാജ്യങ്ങളുമായും നവാസ് ഷെരീഫ് ചര്‍ച്ച നടത്തും.

നേരത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീറായ ഷെയ്ഖ് സബാ രംഗത്തെത്തിയിരുന്നു. എല്ലാ മധ്യസ്ഥ ശ്രമങ്ങളേയും ഖത്തര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച്ച മുമ്പാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്.

chandrika: