കണ്ണൂര്‍: കോടികള്‍ ധൂര്‍ത്തടിച്ച് നടക്കും നവകേരള സദസ് സി.പി.എം പരിപാടി തന്നെ. പ്രവേശനം പാര്‍ട്ടി അണികള്‍ക്ക് മാത്രം. കണ്ണൂരിലെ പഴയങ്ങാടിയില്‍ ജനപ്രതിധികള്‍ ഉള്‍പ്പെടെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും കരുതല്‍ തടങ്കലില്‍.
കല്ല്യാശ്ശേരി മണ്ഡലം പരിപാടി തുടങ്ങാനിരിക്കെയാണ് സംഭവം.
മൂന്ന് മണിക്ക് മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടില്‍ നവകേരള സദസ് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മുമ്പാണ് പഴയങ്ങാടിയിൽ ഹോട്ടലിൽ നിന്ന് ചായ കുടിക്കവെ മുസ്‌ലിംലീഗ് കല്ല്യാശേരി മണ്ഡലം ട്രഷറർ എസ്.യു റഫീഖ്, യൂത്ത് ലീഗ് മണ്ഡലം
പ്രസിഡന്റ് ജംഷീർ ആലക്കാട്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം, യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ കെ.എം അബ്ദുസമദ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ മലക്കാരൻ, മാടായി ഗ്രാമ പഞ്ചായത്ത് അംഗം കെ.വി റിയാസ്, ഷാഫി മാട്ടൂൽ എന്നിവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
നവ കേരള സദസിലെ തട്ടിപ്പ് ജനമറിയാതിരിക്കുകയെന്ന ലക്ഷ്യവും പ്രതിഷേധ ഭയവുമാണ് കരുതല്‍ തടങ്കലിന് കാരണമെന്ന് പറയുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുന്ന കൊള്ളസംഘം വരുന്ന വഴിയിരികിൽ പോലും മറ്റ് പാർട്ടിക്കാരെ കണ്ടാൽ അറസ്റ്റ് ചെയ്യുന്ന കേരള ഹിറ്റ്ലർ കേരളത്തിന് അപമാനമാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.