കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാന്‍ നാവികസേന എത്തുമെന്ന് എം.കെ രാഘവന്‍ എം.പി. രക്ഷാപ്രവര്‍ത്തനത്തിന് നേവി സംഘം എത്തുമെന്ന് കര്‍ണാടക അറിയിച്ചെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു.
നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി.
ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്‍ഗണന കൊടുക്കുന്നത് റോഡ് നന്നാക്കാന്‍. മണ്ണിനടിയില്‍ കുടുങ്ങിയത് 15ഓളം പേരാണ്. അര്‍ജുന്‍ കുടുങ്ങിയത് റോഡിന്റെ ഇടത് വശത്ത് മണ്ണ് നീക്കുന്നത് റോഡിന്റെ വലതുഭാഗതെന്നും ഭാര്യ പറഞ്ഞു.
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാന്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടല്‍ ശക്തമാക്കി. കെ.സി വേണുഗോപാലല്‍ അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.