ഈ വര്‍ഷത്തെ നാവികസേനാ ദിനം വിശാഖപട്ടണത്ത് ആഘോഷിക്കും. ഡിസംബര്‍ 4 ഞായറാഴ്ച നാവികസേനയുടെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിച്ച് കൊണ്ടായിരിക്കും ആഘോഷം നടത്തുന്നത്. ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ദ്രൗപതി മുര്‍മു ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പരമ്പരാഗതമായി ന്യൂഡല്‍ഹിയില്‍ വച്ചാണ് നാവിക സേനാ ദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷമാണ് ആദ്യമായി രാജ്യതലസ്ഥാനത്തിന് പുറത്ത് നാവികസേനാ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ പങ്കാളിത്തം അംഗീകരിക്കുന്നതിനും 1971ലെ ഇന്ത്യപാക് യുദ്ധകാലത്തെ ‘ഓപ്പറേഷന്‍ െ്രെടഡന്റ്’ വിജയത്തെ അനുസ്മരിക്കാനുമാണ് ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നത്.