ഇസ്‌ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തെരഞ്ഞെടുപ്പില്‍ പാക് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള മോഹങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.
പാകിസ്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത വിലക്കാണ് നവാസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇനി ഷെരീഫിന് പാകിസ്താനില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു തവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പനാമ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്നാണ് കുരുക്കിലായത്. ഈ വിവാദത്തില്‍ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതോടെ 2017ല്‍ പ്രധാനമന്ത്രി പദം രാജിവച്ചു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതേ സമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് നേരെ നടന്ന ഗൂഢാലോചനയുടെ ഫലമാണ് വിലക്കെന്നും നവാസ് ഷെരീഫ് പ്രതികരിച്ചു. നവാസ് ഷെരീഫിനെതിരെ ചുമത്തിയ വകുപ്പ് പ്രകാരം മുന്‍ വര്‍ഷം തെഹരീഖ് ഇ ഇന്‍സാഫ് നേതാവ് ജഹാംഗീര്‍ തരീനെയും തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് സുപ്രിം കോടതി വിലക്കിയിരുന്നു.
നവാസ് ഷെരീഫിന് മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്
Tags: Navas Sherifpakisthan