X

ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി; റഫീക്ക് മംഗലശ്ശേരിയുടെ മലയാളം ഹ്രസ്വചിത്രം ‘ജയ ഹെ’ വൈറലാകുന്നു

കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്‌ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം ‘ജയ ഹെ’ സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപെടുന്നവരും മറ്റുളളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവരേയും ചിത്രം വേര്‍തിരിച്ച് കാട്ടുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടി ദേശീയഗാന സമയത്ത് ഇറങ്ങി ഓടുന്നതും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ കഥ.

ചിത്രത്തിന്റെ തിരകഥ എഴുതിയതും സംവിധാനം ചെയ്തതും റഫീക്ക് മംഗലശ്ശേരി തന്നെയാണ്. 2017 ലെ മികച്ച ഹ്രസ്വ ചിത്രം മികച്ച സംവിധാനം , തിരകഥ എഡിറ്റിങ്ങ് , ബാലനടന്‍ നടി ,സംഗീതം എന്നീ പിജെ ആന്റ്റണി അവാര്‍ഡുകളും നേടി കഴിഞ്ഞ ദിവസം ആണ് യുട്യൂബില്‍ ചിത്രം റീലീസ് ചെയ്തത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് ബാലനടനായ നിരഞ്ചന്‍ ആണ്.

ഛായാഗ്രഹണം പ്രതാപ് ജോസഫ് നിര്‍വ്വഹിക്കുന്നു. കാര്‍ത്തിക് കെ നഗരം, റിയാസ് നാലകത്ത് ,കുമാര്‍ അരിയല്ലൂര്‍, രാധാക്യഷ്ണന്‍ താനൂര്‍, സന്തോഷ് ഇരുമ്പഴി പ്രബിദ,സത്യജിത്ത്, ധനേഷ് വളളിക്കുന്ന്, മുഹമ്മദ് ഷിബിലി ,രമേഷ് പഴയ തേര്, പ്രദീപ് പരപ്പനാട്, അര്‍പ്പിത്, അനില്‍ കൊളത്തറ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മലയാള നാടകരംഗത്ത് തന്റോതായ വ്യക്തി മുദ്ര പതിപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ ദേശീയത എന്ന പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന പുതിയ മലയാളം ഹ്രസ്വചിത്രം ‘ജയ് ഹെ’ രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപ്പെടുന്നവരും മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്താന്‍ വ്യഗ്രത കാണിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്

 വീഡിയോ കാണാം

chandrika: