പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്.രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയഡ് നടത്തുന്നത്. കേരളം, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി ,തെലങ്കാന, അസം, പുതുച്ചേരി,തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ-ഇഡി സംയുക്ത പരിശോധന നടത്തുന്നത്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വസതികള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് തുടരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് അടിസ്ഥാനം.
ഫണ്ട്, പരിശീലനം,തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, സംഘടനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നുണ്ടോ എന്നിങ്ങനെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഘുലേഖകള്‍, പുസ്തകങ്ങള്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണുകള്‍, ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.