X

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഡിസംബര്‍ 16, 17ന്‌

ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ 48 മണിക്കൂര്‍ പണിമുടക്ക് നാളെ ആരംഭിക്കും. ജീവനക്കാര്‍ പണിമുടക്കുന്നത് ഡിസംബര്‍ 16, 17 തിയ്യതികളിലാണ്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്ക് നടക്കുക.

രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സാണ്. സമരം നടക്കുന്നത് ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്. പണിമുടക്കില്‍ പങ്കെടുക്കാന്‍ പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും ഉണ്ടാകും.

സംഘടന പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്, ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടിയാണ് സമരമെന്നാണ്. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ വരെ ബാങ്കുകള്‍ സ്വകാര്യവത്കരിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഉപയോഗിക്കാമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

Test User: