യുവ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ നംറ ഖാദിര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ഇവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. നവംബര്‍ 14നാണ് പരസ്യകമ്പനി ഉടമയായ വ്യവസായി നംറക്കെതിരെ പരാതി നല്‍കിയത്. അശ്ലീലവീഡിയോ പകര്‍ത്തുകയും ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് 80 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.
ബിസിനസ് പ്രൊമോഷന്‍ ആവശ്യത്തിനാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്.തുടര്‍ന്ന് പ്രൊമോഷനായി രണ്ടര ലക്ഷം നംറ വാങ്ങുകയും ചെയ്തു.എന്നാല്‍ പ്രൊമോഷന്‍ വീഡിയോ ഇവര്‍ ചെയ്യാത്തതില്‍ വ്യവസായി ഇത് ചോദ്യം ചെയ്തു.തുടര്‍ന്ന് നംറ തന്നെ ഹോട്ടലില്‍ വിളിച്ചു വരുത്തി മയക്കുമരുന്നു നല്‍കി അശ്ലീലവീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്‍ നംറയുടെ ഭര്‍ത്താവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
ആറുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ് നംറ ഖാദിര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്.