ദേശീയ ഗുസ്തി ഫെഡറേഷന്‍ അസി.സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അസി.സെക്രട്ടറി വിനോദ് തോമറിന് സസ്‌പെഷന്‍. കായിക മന്ത്രാലയമാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കായികതാരങ്ങള്‍ക്കെതിരെ വിനോദ് തോമര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും, ഈ പറയുന്നതെല്ലാം തെളിവില്ലാത്ത വെറും ആരോപണങ്ങള്‍മാത്രമാണ് താരങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു തോമര്‍ പറഞ്ഞത്. ഇത്തരത്തില്‍ ഗുസ്തി ഫെഡേഷന്‍ പ്രസിഡന്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു.

webdesk14:
whatsapp
line