X
    Categories: indiaNews

ദേശീയ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വ വാഹനാപകടത്തില്‍ മരിച്ചു

യുവ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വാ (18) വാഹനാപകടത്തില്‍ മരിച്ചു. സഹ താരങ്ങള്‍ക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാറിന് നേരെ ഒരു ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഗുവഹാത്തി നിന്ന് ഷിലോങിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

തമിഴ്‌നാട് സ്വദേശിയാണ് ഡി വിശ്വാ. 83 മാത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹ താരങ്ങള്‍ക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശ്വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരുടെ നില തൃപ്തികരമാണ്.

Test User: