X

കേരളത്തിന് അഭിമാനമായി റിപ്പബ്ളിക്ക് ദിന പരേഡിന് നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്സ്

ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡില്‍ കേരളത്തിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എന്‍.എസ്.എസ്. സംഘത്തെ കൊല്ലം മാര്‍ ബസേലിയോസ് മാത്യൂസ് കക എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ദര്‍ശന എസ്. ബാബു നയിക്കും. ഗൗരി എസ് (നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേലന്നൂര്‍, കോഴിക്കോട്), മുഹമ്മദ് ലിയാന്‍ പി (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), സൂര്യലാല്‍ എന്‍ പി (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോഴിക്കോട്), അഖില്‍ രാജന്‍ (എന്‍ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോന്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര), അരുന്ധതി നമ്പ്യാര്‍ (ഗവ.ലോ കോളേജ്, എറണാകുളം), അഞ്ചന കെ മോഹന്‍ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുണ്‍ കുമാര്‍ (വിദ്യാ അക്കാദമി ഓഫ് സയന്‍സ് & ടെക്നോളജി, തൃശ്ശൂര്‍), സജിന്‍ കബീര്‍ (ഗവ. ആര്‍ട്ട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാര്‍ത്ഥികളാണ് പരേഡില്‍ പങ്കെടുക്കുന്നത്.

ഒരു മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡ് ക്യാമ്പിനായി ടിമംഗങ്ങള്‍ യാത്ര തിരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ.അന്‍സര്‍ ആര്‍.എന്‍, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍ എന്നിവര്‍ കേരള ടീമിന് യാത്രഅയപ്പ് നല്‍കി. സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇത്തവണ 11 പേര്‍ക്ക് റിപ്പബ്ലിക്ക് ദിന പരേഡില്‍ സെലക്ഷന്‍ ലഭിച്ചത് എന്ന് ഡോ.അന്‍സര്‍ പറഞ്ഞു. സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയര്‍മാരില്‍ നിന്നാണ് 10 വോളന്റിയര്‍മാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.

webdesk11: