X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. നാളിതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് അംഗീകാരമുള്ള സ്‌കൂളുകളും അടിയന്തരമായി നിര്‍ബന്ധമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015 (ഓഫീസ്), 9447990477 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

chandrika: