ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്‍കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബുര്‍ഖ ധരിച്ച സ്ത്രീകള്‍ വരെ വോട്ട് ചെയ്തത് ഓര്‍ക്കണമെന്നും വ്യക്തമാക്കി.
എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ അധികാരമേറ്റ യോഗി ആദിത്യനാഥിനു സാധിക്കണമെന്നും എല്ലാവരുടേയും ഹൃദയങ്ങളില്‍ ജയിക്കാനാവണമെന്നും മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് ഉണര്‍ത്തി.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ്ങും മാതാവ് സാവിത്രിയും താമസിക്കുന്നത്. മകനില്‍ എത്തിച്ചേര്‍ന്നതു വലിയ ഉത്തരവാദിത്തമാണ്. ബിജെപിയും മകന്‍ ആദിത്യനാഥും ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പാതാവ് പ്രത്യാശ പ്രകടിപ്പിച്ചു.