ഐക്യരാഷ്ട്ര സഭയുടെ 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (SICCI) യുടെ നേതൃത്വത്തിൽ National Millet Summit cum Expo 2023 എന്ന പേരിൽ 2023 മെയ്യ് 30, 31തിയ്യതികളിലായി പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വെച്ച് നടക്കുന്നു. കർഷകർ, സംരംഭകർ, യുവജനങ്ങൾ, വിദ്യാർഥികൾ, സാമൂഹ്യപ്രവർത്തകർ, ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാം. തിരെഞ്ഞെടുത്ത 120 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ചെറുധാന്യങ്ങളുടെ കൃഷി രീതികൾ, പോഷകമൂല്യങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, കൃഷിപരിശീലനം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ, കൃഷി വിദഗ്ദർ എന്നിവരും ക്‌ളാസ്സുകൾ നയിക്കും. തെക്കേ ഇന്ത്യയിലെ സംരംഭകർ ഉൽപാദിപ്പിച്ച ചെറുധാന്യങ്ങൾ കൊണ്ടുള്ള 500 ലധികം വരുന്ന ഉൽപ്പന്നങ്ങളുടെയും, മറ്റു ഭക്ഷ്യ വിഭവങ്ങളുടെയും പ്രദർശനവും, വിൽപ്പനക്കുമുള്ള 20 സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈനിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. https://docs.google.com/forms/d/e/1FAIpQLScAo0QQQS9PzoDi2WWwcKaVSv9FM96T92CQTBbJ5SqqgtKWcQ/viewform
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 9072995522, 94448 08777