മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരകം നിര്‍മിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
കെ കരുണാകരന്‍ ഫൗണ്ടേഷനാണ് സ്മാരക നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 35 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നു.കോണ്‍ഗ്രസിന്റെ ഓരോ ബൂത്ത് കമ്മറ്റിയില്‍ നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 23ന് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഇതിനുള്ള കൂപ്പണുകള്‍ നല്‍കും. പഠനഗവേഷണ കേന്ദ്രം, ചിത്രകാരന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ചിത്രരചന ഇന്‍സ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിത സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കാരുണ്യ ഹെല്‍പ് ഡെസ്‌ക്, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ സ്മാരകത്തില്‍ ഉണ്ടായിരിക്കും.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ സുധാകരന്‍, വൈസ് ചെയര്‍മാന്‍ കെ മുരളീധരനും ട്രഷറര്‍ പത്മജ വേണുഗോപാലും ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഫൗണ്ടേഷന്റെ ഭാരവാഹികളാണ്.