മലപ്പുറം: നാഷണല്‍ ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിവേദനം നല്‍കി. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും പൊളിച്ചുമാറ്റേണ്ടിവരുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുക, ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നാഷണല്‍ ഹൈവേയുടെ അടുത്ത് തന്നെ വീട് വെക്കണമെങ്കില്‍ കെട്ടിട നിര്‍മാണ നിയമത്തില്‍ ഇളവ് ചെയ്തുനല്‍കുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍. നിവേദനം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറും എന്‍എച്ച് അതോറിറ്റിയും നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ഉറപ്പു നല്‍കി. ഖബര്‍സ്ഥാന്‍ പൊളിക്കേണ്ടിവരുന്ന ഇടങ്ങളില്‍ കഴിയുന്നതും ഓവര്‍ബ്രിഡ്ജ് തന്നെ സ്ഥാപിക്കും. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിന് ശേഷം മാത്രമേ അവരെ ഒഴിപ്പിക്കുകയൊള്ളുവെന്നും മന്ത്രി എംപിക്ക് ഉറപ്പുനല്‍കി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.