X

ദേശീയപാത വികസനം: കേന്ദ്രവുമായി തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനായി നിതിന്‍ ഗഡ്കരി വ്യക്തിപരമായ താല്‍പ്പര്യമെടുത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തോടുളള നന്ദിയും അറിയിച്ചു.

കേരളത്തില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 45536 കോടി രൂപയുടെ ദേശീയപാത പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കാനുള്ള ചിലവിന്റെ നാലിലൊന്ന് വഹിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് കേരളം പിന്മാറിയെന്നും ഒരു കിലോമീറ്റര്‍ പാതയ്ക്ക് കേരളത്തില്‍ 100 കോടി ചിലവാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Test User: