Connect with us

kerala

ദേശീയപാത വികസനം; 21 ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നു.

Published

on

ഇരുപത്തിയൊന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രി മുരളീധര്‍ മോഹോല്‍ ഡോ. എം.പി. അബ്ദുസ്സുദ് സമദാനിയെ അറിയിച്ചു. ഗോവയിലെ മോപ്പ, മഹാരാഷ്ട്രയിലെ നവി മുംബൈ, ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകയിലെ കലബുറ ഗി, വിജയപുര, ഹസ്സന്‍, ശിവമോഗ, മധ്യപ്രദേശിലെ ദാബ്ര, യുപിയിലെ ഖുശി നഗര്‍, നോയിഡ, ഗുജറാത്തിലെ ധ്വലേറ, ഹിറാസര്‍, പുതുച്ചേരിയിലെ കരെയ്ക്കല്‍, ആന്ധ്രപ്രദേശിലെ ദ ഗദര്‍ത്തി, ഭോഗപുരം, ഒര്‍വകല്‍, ബംഗാളിലെ ദുര്‍ഗാപൂര്‍, സിക്കിമിലെ പക് യോംഗ് കേരളത്തിലെ കണ്ണൂര്‍, അരുണാചല്‍ പ്രദേശിലെ ഹൊല്ലോംഗി എന്നിവയാണത്.

ഇതില്‍ കണ്ണൂര്‍ അടക്കമുള്ള പന്ത്രണ്ട് എണ്ണം പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നതായി മന്ത്രി പറഞ്ഞു. 530 മില്യണ്‍ യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ അത് 220 മില്യണ്‍ ആയിരുന്നു. വിമാനത്താവളങ്ങളുടെ നിര്‍മാണവും അതിന്റെ പൂര്‍ത്തീകരണവും ഭൂമി ഏറ്റെടുക്കലും നിയമപരമായ അനുമതിയും സാമ്പത്തിക ഘടകവും തടസ്സങ്ങള്‍ നീക്കലുമടക്കമുള്ള നിരവധി സംഗതികള്‍ ആശ്രയിച്ചാണിരിക്കുന്നത്.

വിമാനത്താവളങ്ങളുടെ വികസനവും ആധുനികവല്‍ക്കരണവും ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നതായി മറുപടിയില്‍ പറഞ്ഞു വിമാനത്താവളങ്ങള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ താമസം ഒഴിവാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്.
വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും വികസനവും ത്വരിതപ്പെടുത്താനും യാത്രക്കാരുടെ എണ്ണത്തില്‍ വരുന്ന മാറ്റത്തിനനുസൃതമായി വ്യോമ ഗതാഗതത്തില്‍ വരുന്ന തിരക്കും വിമാനത്താവളങ്ങളുടെ സൗകര്യങ്ങളും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

kerala

ഡിവൈഎഫ്ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു.

Published

on

ഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

 

Continue Reading

india

സഹായിക്കേണ്ട സമയത്ത് പണം ചോദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

Published

on

രക്ഷപ്രവര്‍ത്തനത്തിനായി കേരളത്തോട് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിച്ചതിന് ഹൈകോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. അതേസമയം കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകളാണ്് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനെയാണ് േൈഹക്കാടതി വിമര്‍ശിച്ചത്.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.

 

Continue Reading

kerala

പഞ്ചായത്ത് വിഭജനം; പരാതി പരിഹാരത്തിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാത്രിയില്‍ സിപിഎം നേതാക്കളുടെ വീട്ടില്‍

ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

Published

on

ആനക്കയം പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹിയറിങ്ങ് നടത്തുന്നതിന് ചുമതലപ്പെടുത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത രാത്രിയില്‍ സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരോടൊപ്പം കിടങ്ങയത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്തു. ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വന്നതെന്നാണ് സെക്രട്ടറി പറയുന്നത്.

എന്നാല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം വന്നതെന്തിന് എന്ന ചോദ്യത്തിന് സെക്രട്ടറി ഉത്തരം പറഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

 

Continue Reading

Trending