നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നത് പൂര്‍ത്തിയായി. മൂന്നുദിവസം കൊണ്ട് പന്ത്രണ്ട് മണിക്കൂറിലേറെയാണ് സോണിയ ഗാന്ധിയെ ഇ. ഡി ചോദ്യം ചെയ്തത്.
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസം ഇ. ഡി ഓഫീസില്‍ സോണിയാഗാന്ധി എത്തിയത്. ചോദ്യംചെയ്യലുമായി പൂര്‍ണ്ണമായി സോണിയാഗാന്ധി സഹകരിച്ചുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.
നേരത്തെ രാഹുല്‍ ഗാന്ധിയേയും ഇ.ഡി വൃത്തങ്ങള്‍ ചോദ്യംചെയ്തിരുന്നു