69മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലെ അഭിനയത്തിന് മികച്ച നടനായി അല്ലു അര്‍ജുന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട് ( ഗംഗുഭായ് കത്തിയാവാടി) കൃതി സനന്‍ ( മിമി) എന്നിവര്‍ പങ്കിട്ടു. മികച്ച ചിത്രം റോകെട്രി, കിരാ വാണി മികച്ച സംഗീതസംവിധായത്തിലുള്ള പുരസ്‌കാരം നേടി.
ഹോം എന്ന മലയാള സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്ക് നായാട്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ അര്‍ഹനായി.