ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
മികച്ച മലയാളം ചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
അനീസ് കെ മാപ്പിളയുടെ സ്ലേവ് ജനസിസിന് കഥേതര വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു.
വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.