ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി ബംഗാളി താരം റിഥി സെനും(നഗര്‍കീര്‍ത്തന്‍) മികച്ച നടിയായി ശ്രീദേവിയെയും(മേം) തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും അഭിനയിത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ജയരാജാണ് മികച്ച സംവിധായകന്‍, ചിത്രം ഭയാനകം. മികച്ച ഗായനായി യേശുദാസിനെയും തെരഞ്ഞെടുത്തു. മികച്ച ഗായികയായി സാഷ തിരുപ്പതിയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ബാലതാരം- അനിത ദാസ് (ദ വില്ലേജ് റോക്ക്‌സ്റ്റാര്‍)
മികച്ച സ്‌ക്രീന്‍പ്ലേ (Original)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച സ്‌കീന്‍പ്ലേ (Adapted)- ഭയാനകം
മികച്ച സിനിമാറ്റോഗ്രാഫി – ഭയാനകം
മികച്ച കുട്ടികളുടെ ചിത്രം – മോര്‍ക്യ
മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം
മികച്ച പശ്ചാത്തല സംഗീതം- മോം (എ.ആര്‍ റഹ്മാന്‍)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – റാം രാജക്
മികച്ച കോസ്റ്റിയൂം – ഗോവിന്ദ മണ്ഡല്‍ (നഗര്‍കീര്‍ത്തന്‍)
മികച്ച എഡിറ്റിങ് – റീമ ദാസ് ( ദ വില്ലേജ് ആസാമീസ്)
മികച്ച ജനപ്രീയ ചിത്രം -ബാഹുബലി 2