X

ബൈജൂസിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) രംഗത്ത്. സ്ഥാപനം കോഴ്‌സുകള്‍ വാങ്ങാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നുവെന്നും ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കുകയാണെന്നും കാണിച്ചാണ് കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.

കമ്പനിക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് അയക്കുമെന്നും എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. വിവിധ കോഴ്‌സുകള്‍ നിര്‍ബന്ധിച്ച് വിറ്റഴിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഡിസംബര്‍ 23ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ കമ്മീഷന്‍ വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചിട്ടുണ്ട്.

കുറച്ചു മാസങ്ങളായി ആപ്പിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം മുതലെടുക്കുക, സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങള്‍ എടുക്കുക എന്നീ കാരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണത്തിലും എന്‍സിപിസിആര്‍ നല്‍കിയ നോട്ടീസിലും ബൈജൂസ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Test User: