ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ ഷോ ആരംഭിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഗാനം ആലപിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു.
കാണികള്‍ ആദരവോടെ ദേശീയഗാനവും ദേശീയപതാകയും സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സെക്രട്ടറിമാര്‍ക്കും കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.