ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ രാജ്യത്തെ കോടതികളിലും ദേശീയ ഗാനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹര്‍ജിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി നടപടി കോടതി തള്ളി. കോടതി നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിഷയത്തില്‍ കൂടുതല്‍ വ്യക്തവും കൃത്യവുമായ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ഹര്‍ജിക്കാരനോട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി നിര്‍ദേശിച്ചു.