ന്യൂഡല്‍ഹി: രാജ്യം തൊഴിലില്ലായ്മ ഭീഷണി നേരിടുകയാണെന്ന് ഒടുവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും എം.പിയുമായ അമിത് ഷാ സമ്മതിച്ചു. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിലാണ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം.
‘അതെ… രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്ത് നിലപാടെടുത്തു.’ അമിത് ഷാ പറഞ്ഞു.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംഘടിപ്പിച്ച ‘നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്ര’യുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍, വേദിക്ക് പുറത്ത് പക്കോഡ വിറ്റ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിച്ചതിനേയും അമിത് പരിഹസിച്ചു.
തൊഴിലില്ലാതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് തൊഴിലാളിയാവുന്നതെന്നാണ് പ്രതിഷേധിച്ചവരെ അമിത് ഷാ പരിഹസിച്ചത്.
പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ, വേദിക്ക് പക്കോഡ വിറ്റ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ര രംഗത്തെത്തിയിരുന്നു.