X

നസിറുദ്ദീന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാറാണ് വിധി പറഞ്ഞത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും, കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ്. കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ബാക്കിയുള്ള 5 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരുന്നു. 2016 ജുലൈ 15 നാണ് കേസിനാസ്പദമായ സംഭവം.

വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

chandrika: