യു പിയിലെ ലൗ ജിഹാദ് നിയമത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബോളിവുഡ് നടൻ നസ്‌റുദ്ദീൻ ഷാ. നിയമം കൊണ്ട് വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗൂഢലക്ഷ്യാണുള്ളതെന്നും നസ്‌റുദ്ദീൻ ഷാ പറഞ്ഞു. ഹിന്ദു മുസ്്‌ലിം വിവാഹങ്ങൾ ഒഴിവാക്കുകയല്ല, അവർ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് നിയമം കൊണ്ടുള്ള ഉദ്ദേശ്യം. ഇതിന്റെ പേരിൽ ഹിന്ദു മുസ്ലീം മതസ്ഥർക്കിടയിൽ രൂപപ്പെട്ട് വരുന്ന വിഭാഗീയതയിൽ അദ്ദേഹം ആശങ്കയറിയിച്ചു.
കർവ്വാൻ ഇ മൊഹബത്ത് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ കാഥാ കാഥൻ ഫൗണ്ടർ ജലീൽ ഗുൽറായിസുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാവുന്നതിൽ ശക്തമായ രോഷമുണ്ട്. യു പിയിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഈ വാക്കുണ്ടാക്കിയവർക്ക് പോലും അതിന്റെ അർത്ഥമറിയില്ല. ലൗ ജിഹാദ് എന്ന് പറയുന്നത് മിശ്രവിവാഹത്തോട് വിദ്വേഷം തോന്നിപ്പിക്കുന്നതിനും ഹിന്ദു മുസ്ലീം ഐക്യം നശിപ്പിക്കുന്നതിനുമാണ്. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നതിനേക്കാൾ വലിയ പ്രധാന്യമാണ് ഒരു പശു കൊല്ലപ്പെടുമ്പോൾ ലഭിക്കുന്നത്. ഇത് തന്റെ ഭയം കൊണ്ട് പരുകയാണെന്നാണ് ആക്ഷേപം. എന്നാൽ അഞ്ചുതലമുറകളായി ഇന്ത്യയിൽ കഴിയുന്ന തനിക്ക് ഭയമല്ല, ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ശക്തമായ ക്ഷോഭമാണുണ്ടാവുന്നത്.
താൻ രത്‌ന പതകിനെ കല്യാണം കഴിച്ചപ്പോൾ തികഞ്ഞ മതവിശ്വാസിയായ തന്റഎ മാതാവ് പോലും അവളുെ മതം മാറ്റാൻ നിർബന്ധിച്ചിരുന്നില്ല. ഇന്ത്യയിൽ മുസ്്‌ലിം ജനസംഖ്യ ഹിന്ദുക്കളുടേതിനാക്കൾ പെരുകാനാണ് ലൗ ജിഹാദ് എന്നൊക്കെയുള്ള വാദങ്ങൾ വിഡ്ഡിത്തമാണ്. നസറുദ്ദീൻ ഷാ പറഞ്ഞു. ഇന്ത്യൻ സിനിമിലെ ഏറ്റവും പ്രതിഭാധനനായ നടന്മാരിലൊരാളാണ് നസ്‌റുദ്ദീൻ ഷാ.