ധാക്ക: ബംഗ്ലാദേശിന്റെ സ്പിന്‍ പന്തുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി ചരിത്ര പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പര്യടനത്തിലും രക്ഷയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയിലും സ്പിന്‍ വിക്കറ്റുകളാണ് ഇംഗ്ലീഷുകാരെ കാത്തിരിക്കുന്നത് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. തകര്‍പ്പന്‍ ജയത്തോടെ രണ്ടു മത്സര പരമ്പര സമനിലയിലാക്കുകയായിരുന്നു ബംഗ്ലാദേശുകാര്‍. ഒന്നാം ടെസ്റ്റില്‍ വിജയത്തോളമെത്തി കൈവിട്ട ശേഷമാണ് മികച്ച പ്രഹര ശേഷിയുമാി തിരിച്ചെത്തി ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം നേടാന്‍ ബംഗ്ലാദേശുകാര്‍ക്കു കഴിഞ്ഞത്. രണ്ടാം ടെസ്റ്റിലെ ഇരു ഇന്നിങ്‌സുകളിലും ആറു വീതം വിക്കറ്റ് പിഴുത പത്തൊമ്പതുകാരന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ ഉദയമായിരുന്നു പരമ്പരയുടെ പ്രത്യേകത.
രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ തങ്ങളുടെ മോശം പ്രകനടങ്ങളിലൊന്നാണ് ധാക്കയില്‍ കാഴ്ചവെച്ചത്. 64 റണ്‍സായിരുന്നു ആദ്യ വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയിലെ സമ്പാദ്യം. പാകിസ്താനെതിരെ 2012ല്‍ 72 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 51 ആയിരുന്നു ഈ കണക്ക്. ബംഗ്ലാദേശിനെതിരായ തകര്‍ച്ച ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കയറുകയും ചെയ്തു. ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ കേവലം 135 പന്താണ് ഇംഗ്ലീഷുകാര്‍ ക്രീസില്‍ നിന്നത്.
ഒരേ സെഷനിലാണ് എല്ലാ വിക്കറ്റുകളും വീണത്. ഒരു സെഷനില്‍ എല്ലാ വിക്കറ്റും ഇംഗ്ലീഷുകാര്‍ക്ക് ഇതിനു മുമ്പ് നഷ്ടമായത് 78 വര്‍ഷം മുമ്പാണ്. 1938ല്‍ ഹെഡ്്‌ലിങിയില്‍ ആയിരുന്നു അത്. വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സില്‍ കളി തുടര്‍ന്ന ശേഷം ഉച്ച ഭക്ഷണത്തിനു മുമ്പ് 123ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിനെ പ്രകടനം വിലയിരുത്തിയ ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തിലാണ് ഇന്ത്യയെ കുറിച്ച് നാസര്‍ ഹുസൈന്‍ മു്ന്നറിയിപ്പ് നല്‍കിയത്. ‘എട്ടു ആഴ്ചയില്‍ ഏഴു ടെസ്റ്റുകളാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ളത്. ധാക്കയിലെ അവസാന ടെസ്റ്റിനു മുമ്പായി ഇന്ത്യയിലേക്കുള്ള സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു ശേഷമായിരുന്നെങ്കില്‍ സാം ബില്ലിങ്‌സിനെ പോലുള്ളവരെ ഉള്‍പ്പെടുത്താമായിരുന്നു. അദ്ദേഹം വിരലു കൊണ്ട് സ്പിന്‍ ചെയ്യുന്നവരില്‍ ഏറ്റവും മികച്ചവനാണെന്ന് ഗ്രഹാം തോര്‍പെ എന്നോടു പറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അടുത്ത ആഴ്ച രാജ്‌കോട്ടിലേക്ക് യോജിച്ച ജോസ് ബട്‌ലറേയും ഉള്‍പ്പെടുത്താമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ അതായിരുന്നു നല്ലത്. ബംഗ്ലാദേശിലെ ഏകദിന പരമ്പരക്കു ശേഷം അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ടെസ്റ്റിലേക്കും പരിഗണിക്കാമായിരുന്നു.
ഒട്ടേറെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരുമായി ഇംഗ്ലണ്ട് പരമ്പരക്ക് പോകരുതെന്ന് പരമ്പരയുടെ തുടക്കത്തിലേ ഞാന്‍ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി പറയുകയാണ്. എല്ലാവരും മെഹ്്ദി ഹസന്റെ വായില്‍ വീണുകൊടുക്കുകയായിരുന്നല്ലോ. ലോകത്തെ ഏറ്റവും മികച്ച ബൗളറായ രവി അശ്വിന്റെ മുമ്പിലും അതു തന്നെയാകും സ്ഥിതി. രാജ്‌കോട്ട് ടെസ്റ്റില്‍ സ്റ്റീവന്‍ ഫിന്നിനു പകരം സ്റ്റുവര്‍ട്ട ്‌ബ്രോഡിനെ കൊണ്ടുവരണം. ഫിന്നിനേക്കാള്‍ ബ്രോഡാണിനാണ് കരുത്തെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ബ്രോഡിന്റെ ആവേശവും ആക്രമണോത്സുകതയും ഇംഗ്ലണ്ടിന് ആവശ്യമാണ്. ‘ നാസര്‍ ഹുസൈന്‍ നിരീക്ഷിച്ചു.