നാസയുടെ പ്രവര്‍ത്തനം നിലച്ച ഉപഗ്രഹം ഭൂമിയിലേക്ക്. രണ്ടുദിവസത്തിനകം പേടകം ഭൂമിയില്‍ പതിക്കുമെന്നാണ് അറിയിപ്പ്. 272 കിലോയാണ് ഭാരം. ഇത് ഭൂമിയില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകില്ലെന്നാണ് പറയുന്നതെങ്കിലും ആശങ്ക തീര്‍ന്നിട്ടില്ല. 21 വര്‍ഷത്തിന് ശേഷമാണ് നാസയുടെഉപഗ്രഹം തിരിച്ചെത്തുന്നത്. സൂര്യരശ്മികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപഗ്രഹം കുറച്ചുവര്‍ഷമായി പ്രവര്‍ത്തനക്ഷമമല്ല. ഭൂമിയിലെത്തുന്നതിന് മുമ്പ് മിക്ക ഭാഗങ്ങളും കത്തിത്തീരുമെന്നും നാസ അവകാശപ്പെടുന്നു.