തലശ്ശേരി: സി.പി. എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ 9 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം രൂപ വീതം പിഴയും . തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി കെ.എസ് രാജീവ് ആണ് വിധി പ്രഖ്യാപിച്ചത്.
പിഴ സംഖ്യ ദിലിപിന്റെ ബന്ധുക്കള്‍ക്ക് നല്‍കണം 2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം.രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ച് മുസ്ലീം പള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചായിരുന്നു വെട്ടേറ്റത്.തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പില്‍ ഇരിട്ടിയിലെ സ്വകാര്യ സ്പത്രിയിലും അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആകെയുള്ള 16 പ്രതികളില്‍ 7 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പി.കെ ലത്തീഫ് (33) യു കെ സിദ്ധീക്ക് (33) യു കെ ഫൈസല്‍(35 ) യു കെ ഉനൈസ് (30) പി.പി. ഫൈസല്‍ (30 )പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്.വി.മുഹമ്മദ് ബഷീര്‍ (35) തണലോട്ട് യാക്കൂബ് (39) പി.കെ. മുഹമ്മദ് ഫാറൂഖ് (45) കെ. ഗഫൂര്‍ (40)എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
പയ്യമ്പള്ളി ഹാരിസ്, അബ്ദുള്‍ ഖാദര്‍,പി വി മുഹ മ്മദ്, പി. കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍,എ പി മുഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെറുതെ വിട്ടു.കേസില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സൈനുദ്ദിന്റെ കൊലപാതകത്തിനു ശേഷമാണ് ദിലീപന്റെ കൊലപാതകവും നടന്നത്.