അഹമ്മദാബാദ്: നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോട്‌നാനിക്ക് അനുകൂലമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രത്യേകാന്വേഷണസംഘം (എസ.്‌ഐട.ി). കോടതിയിലാണ് എസ്‌ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കലാപം നടക്കുമ്പോള്‍ ഗുജറാത്ത് എംഎല്‍എയായിരുന്ന മായ കോട്‌നാനി സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും, പിന്നീട് സിവില്‍ ആസ്പത്രിയിലും ഉണ്ടായിരുന്നു എന്നാണ് അമിത് ഷാ കോടതിയില്‍ മൊഴി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം നല്‍കിയ മൊഴി അവിശ്വസനീയവും അപ്രസക്തവുമാണെന്നും കേസിലെ മറ്റു പ്രതികളൊന്നും മായ കോട്‌നാനി ആസ്പത്രിയിലുണ്ടായിരുന്നതായി പറഞ്ഞിട്ടില്ലെന്നും വാദത്തിനിടെ പ്രോസിക്യൂട്ടര്‍ ഗൗരങ് വ്യാസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം വീണ്ടും പരിഗണിക്കാമെന്ന് കോടതി പ്രോസിക്യൂട്ടര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട ഒന്‍പതു കേസുകളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്്‌ലിംകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കലാപം, കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് കോട്‌നാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കോട്‌നാനിയടക്കം 50 പേരെയാണ് സാക്ഷികളായി ആദ്യമായി കോടതിയില്‍ അവതരിപ്പിച്ചത്. 82 പേരാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കേസില്‍ നേരത്തെ ഹൈക്കോടതി കോട്‌നാനിയെ കുറ്റവിമുക്തയാക്കിയിരുന്നു.