ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര ഗണ്യമായ വര്‍ധനവുണ്ടായത്. പതഞ്ജലിയുടെ വരുമാനം പതിനായിരം കോടി രൂപയായതായാണ് കണക്ക്. ഔദ്യോഗിക കണക്കനുസരിച്ച് 2013 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം ആയിരം കോടി രൂപയായിരുന്നു. റോയിട്ടര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍. 2013ല്‍ 150 ദശലക്ഷം ഡോളര്‍ (1009.398) വരുമാനമുണ്ടായിരുന്ന പതഞ്ജലിക്ക് 2015 ആകുമ്പോഴേക്കും 2085.558 രൂപയായി വര്‍ധിച്ചു. നിലവില്‍ 10353.60 കോടി രൂപയാണ് പത്ഞജലിയുടെ വാര്‍ഷിക വരുമാനം. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ രാംദേവിന് ഭൂമി നല്‍കിയതില്‍ മാത്രം മുന്നൂറ് കോടി രൂപയുടെ ഇളവ് ലഭിച്ചതായാണ് വിവരം. മധ്യപ്രദേശില്‍ 40 ഏക്കര്‍ ഭൂമി വാങ്ങിയപ്പോള്‍ നല്‍കിയത് വിപണി വിലയേക്കാള്‍ 80 ശതമാനം കുറവ് ആയതിനാല്‍ 64.75 കോടി രൂപയാണ് ലാഭം ലഭിച്ചത്. സമാനമായി മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഭൂമി ഇടപാടില്‍ വന്‍ ലാഭമാണ് പതഞ്ജലി ഗ്രൂപ്പിന് ലഭിച്ചത്.
മോദിയുടെ ‘വികസനക്കുതിപ്പില്‍’ രാംദേവിന്റെ വരുമാനം 10000 കോടി
Tags: baba ramdevnarendra mdi