രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു എന്ന് മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. താമരമൊട്ടുകള്‍ കൊണ്ടു തുലാഭാരവും നടത്തി. പ്രത്യേക വഴിപാടുകളും ഇതോടൊപ്പം നടന്നു. 91 കിലോ താമരമൊട്ടുകള്‍ പ്രധാനമന്ത്രിയുടെ തുലാഭാരത്തിന് ഉപയോഗിച്ചു.
ദേവസ്വം മുന്നോട്ടുവച്ച പദ്ധതികള്‍ പഠിച്ച ശേഷം വേണ്ടതു ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പറഞ്ഞു. സംസ്ഥാന ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 450 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു. പൈതൃക പദ്ധതിക്ക് 100 കോടി. ഗോശാലയ്ക്ക് 300 കോടി, ആനക്കോട്ട വികസനം 50 കോടി എന്നിങ്ങനെയാണ് പദ്ധതി സമര്‍പ്പിച്ചത്.
ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. ഉച്ചക്ക് 2ന് തിരിച്ചുപോകും.
കേരളത്തില്‍നിന്ന് മോദി, രണ്ടാംവട്ടം അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശയാത്രക്ക് തിരിക്കും. മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം.