ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനുശേഷം അഞ്ചാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
ആഗോള വിഷയങ്ങളില്‍ മോദി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കരാറുകള്‍ക്ക് സാധ്യതയുണ്ട്.