ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ഇന്ത്യന്‍ വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ ഫ്‌ളൈറ്റ് റിട്ടേണ്‍സ് വിവരങ്ങള്‍ നല്‍കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനെതിരെയാണ് വ്യോമസേന കോടതിയെ സമീപിച്ചത്.
വിദേശത്തു പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രത്യേക സുരക്ഷാസംഘത്തിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതു പരസ്യപ്പെടുത്തിയാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും വ്യോമസേന ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും വിദേശയാത്രയിലെ സ്‌പെഷല്‍
എസ്ആര്‍എഫ്-11 സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഏതു തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന എസ്ആര്‍എഫിലുണ്ടെന്നും പരസ്യപ്പെടുത്താനാവില്ലെന്നും വ്യോമസേന വ്യക്തമാക്കി.