അധികാരത്തില്‍ എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും.
മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. അന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മോദി പോയിരുന്നു.
ചൈന അടുപ്പം പുലര്‍ത്തുന്ന മാലിദ്വീപില്‍ ഇന്ത്യ ശ്രദ്ധേയമായ നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ മാലിദ്വീപ് ബന്ധം വഷളായിരുന്നു. 45 ദിവസം നീണ്ടുനിന്ന അടിയന്താരാവസ്ഥയാണ് മാലിദ്വീപ് ബന്ധത്തില്‍ ഉലച്ചിലിന് കാരണമായത്.