പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കമമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. കോടതി നിര്‍ദേശപ്രകാരം ഏപ്രില്‍ 17 ന് കമ്മീഷന്‍ അംഗങ്ങള്‍ക്കായി പ്രത്യേക റിലീസ് നടത്തിയിരുന്നു എന്നാല്‍ കമ്മീഷന്‍ അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റിലീസ് നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയായി വേഷമിടുന്നത്.