ബറൂച്ച്: ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരങ്ങള്‍ക്കിടയില്‍ മതില്‍ പണിയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബറൂച്ച് ജില്ലയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. ഒരു ജാതി മറ്റൊന്നുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു മതം മറ്റൊരു മറ്റൊരു മതവുമായി ഏറ്റുമുട്ടുന്നു. എന്താണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഓരോ സമയത്തും ഓരോ നിറമാണ് കോണ്‍ഗ്രസിന്. അവര്‍ സഹോദരങ്ങള്‍ക്കിടയില്‍ മതില്‍ പണിയാന്‍ ശ്രമിക്കുകയാണ്. നിങ്ങളെ പരസ്പരം പോരടിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ചിലപ്പോള്‍ മരിച്ചേക്കാം. എന്നാല്‍ അതില്‍നിന്നു നേട്ടം കൊയ്യാനാണു കോണ്‍ഗ്രസിന്റെ ശ്രമം-മോദി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കിയത് ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസും മറ്റു മതേതര പാര്‍ട്ടികളും രംഗത്തെത്തിയതിന്റെ ജാള്യത മറക്കാനുള്ള നീക്കമാണ് മോദിയുടെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്. ശനിയാഴ്ചയാണ് ബറൂച്ച് ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ വോട്ടെടപ്പ്. രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം 14നാണ്. 182 അംഗ നിയമസഭയിലേക്കു നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 18ന് അറിയാം.