വീണ്ടും വിവരക്കേട് പറഞ്ഞ് വിവാദത്തില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കുന്ന ആദ്യത്തെ കുറച്ച് പേരില്‍ ഒരാളാണ് താനെന്നാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്ന് താന്‍ പകര്‍ത്തിയ എല്‍.കെ അദ്വാനിയുടെ ചിത്രം അദ്ദേഹത്തിന് മെയില്‍ ചെയ്തുകൊടുത്തു എന്നാണ് മറ്റൊരു വാദം. ബാലക്കോട്ട് ആക്രമണ ദിവസം മഴയും കാര്‍മേഘവും ഇന്ത്യന്‍ പോര്‍ വിമാനങ്ങളെ പാകിസ്ഥാന്‍ റഡാറുകളില്‍ നിന്ന് മറയ്ക്കുമെന്നും മോദി പറഞ്ഞിരുന്നു. ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രണ്ട് പരാമര്‍ശങ്ങളും നടത്തിയത്. മോദിയുടെ ഗാഡ്ജറ്റ് ഇഷ്ട്ടത്തെ കുറച്ച് അവതാരകന്‍ ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് അദ്ദേഹം വിവാദമായ പരാമര്‍ശം നടത്തിയത്. സമൂഹമാധ്യമങ്ങള്‍ പരിഹാസത്തോടെയാണ് പരാമര്‍ശത്തെ ചര്‍ച്ച ചെയ്തത്.