ന്യൂഡല്‍ഹി: ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനില്‍ റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വോട്ട് അഭ്യര്‍ത്ഥനയോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഡല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച സ്‌ഫോട വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 25 കിലോ ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് പാകിസ്ഥാന് അവരുടെ മണ്ണില്‍ കയറി ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ 3.30ന് ഒരു ഡസന്‍ മിറാഷ് 2000 വിമാനങ്ങളുപയോഗിച്ച് പാക് പ്രദേശത്ത് ബോംബാക്രമണം നടത്തുകയായിരുന്നു ഇ്ന്ത്യ.
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ തന്നെ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കേവലം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് അപ്പുറം ഇന്ത്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുകയാണ്.