ഫറോക്ക്: ഏഴ് ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് പിടിയില്‍. എക്‌സൈസ് സംഘമാണ് പിടികൂടിയത്. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് മീഞ്ചന്ത ബൈപാസില്‍ വച്ച് പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് പിടിയിലായത്.
പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി. പ്രവീണ്‍ ഐസക്ക്, വി.പി. അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. പ്രശാന്ത്, എം. റെജി, കെ.പി. ഷിംല, കെ.എസ്. ലത മോള്‍, പി. സന്തോഷും പരിശോധനയില്‍ പങ്കെടുത്തു.