X

നന്ദന്‍കോട് കൂട്ടക്കൊല:പ്രതി കേദല്‍ ആസ്പത്രിയില്‍

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്.

2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്. നന്തന്‍കോടുള്ള വീട്ടിനുള്ളില്‍ വെന്തുകരിഞ്ഞ നാല് മൃതദഹേങ്ങള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കേദല്‍ ജിന്‍സ രാജയെ കാണാനില്ലാത്തതാണ് സംശയങ്ങള്‍ക്ക് കാരണമായത്. കേദല്‍ മതില്‍ ചാടി പോകുന്നത് ചിലര്‍ കണ്ടതും കേദലിലേക്കുള്ള സംശയത്തിന്റെ ആഴം കൂട്ടി. കാലിന് പൊള്ളലേറ്റ കേദല്‍ ചെന്നൈയില്‍ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മാനസികരോഗമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കേദല്‍ കുറ്റം സമ്മതിച്ചു. വിഷം കൊടുത്തുകൊല്ലാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ലെന്ന് കേദല്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ആയുധം വാങ്ങി ഓരോരുത്തരേയും മുറിക്കുള്ളിലിട്ട് കേദല്‍ വെട്ടിക്കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഠനത്തില്‍ പിന്നോക്കത്തിലുള്ള കേദലിനെ വീട്ടുകാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കേദല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കുറ്റപത്രത്തിലും പൊലീസ് പറയുന്നുണ്ട്.

chandrika: