X

അച്ചു ഉമ്മന്റെ സൈബര്‍ ആക്രമണക്കേസില്‍ നന്ദകുമാര്‍ ഇന്ന് ചോദ്യം ചെയ്യും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും നന്ദകുമാറിന്റെ ചോദ്യം ചെയ്യല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു.

എന്നാല്‍ ഇതിനെച്ചൊല്ലി നിരന്തരം വാര്‍ത്തകളും വിമര്‍ശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകള്‍ റിക്കവര്‍ ചെയ്യാനും പൂജപ്പുര പൊലീസ് ഫെയ്‌സ്ബുക്കിന് മെയില്‍ അയച്ചിരുന്നു. ഇതില്‍ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.

സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനര്‍ നിയമനം നല്‍കിയിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന കേസില്‍ പ്രതിയായിട്ടും ഐഎച്ച്ആര്‍ഡിയും ഒരു നടപടിയും എടുത്തിട്ടില്ല.

 

webdesk14: