വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തിന് പിറകെ ബംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സിയുടെ നോണ്‍ എ.സി ബസ്സിന്റെ സീറ്റില്‍ മൂത്രമൊഴിച്ച് യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മദ്യലഹരിയിലാണ് മൂത്രമൊഴിച്ചത്. ഇയാളെ വഴിയില്‍ ഇറക്കിവിട്ടു. വിജയപുരിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം. ചായകുടിക്കാനായി ബസ് നിര്‍ത്തിയിട്ടിരിക്കവെയാണ് സംഗതി പറ്റിച്ചത്. സീറ്റ് ജീവനക്കാര്‍ വൃത്തിയാക്കി നല്‍കി. സ്ലീപ്പര്‍ ബസ്സാണിത്.