മതസ്പർദ്ധ വളർത്തുന്ന തരത്തിലും വർഗീയ വിദ്വേഷം തുപ്പുന്ന തലത്തിലുമുള്ള വാർത്ത നൽകിയ നമോ ടിവി അവതാരകയേയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ആയിരുന്നു നമോ ടിവി എന്ന യൂട്യൂബ് ചാനൽ വഴി മതസ്പർദ്ധ വളർത്തുന്നതും അശ്ലീല പരാമർശമടക്കം വർഗീയ വിദ്വേഷം തുപ്പുന്ന വീഡിയോ ഇവർ അപ്‌ലോഡ് ചെയ്യുകയുണ്ടായത്.സംഭവം കടുത്ത വിവാദമായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം പരാതിയുമായി രംഗത്തുവന്നിരുന്നു.
തുടർന്ന് സെപ്റ്റംബർ 19ന് കലാപ ആഹ്വാനത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ഇതിനെത്തുടർന്നാണ് കീഴടങ്ങിയത്